കേരള സർക്കാറിൻ്റെ സാംസ്കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ചെമ്പഴന്തി ശ്രീനാരായണ അന്തർ ദേശീയ പഠന തീർത്ഥാടന കേന്ദ്രവും ഗ്രാമ സ്വരാജ് ഫൗണ്ടേഷനും സംയുക്തമായി കണ്ണൂർ ജില്ലയിൽ 11, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി 11/07/2025 – ന് സംഘടിപ്പിച്ച സ്ക്കൂൾ തല
ഉപന്യാസരചനാ മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ പതിനൊന്നാം തരം വിദ്യാർഥിനി റഫ.കെ.പി ക്ക് ഐ.എസ്.ഡി മാനേജ്മെന്റ് , പ്രിൻസിപ്പാൾ, അധ്യാപകർ എന്നിവരുടെ അഭിനന്ദനങ്ങൾ!
🏆💐💐💐🥇
‘ നൽകുന്നു ലഹരി –
താൽക്കാലിക സ്വർഗ്ഗം ,
നിത്യമാം നരകം”
എന്നതായിരുന്നു മത്സര വിഷയം.
മത്സരത്തിൽ ഷബാന.വി.കെ (ക്ലാസ്സ് 11 ) , ഫാത്തിമ മുഹമ്മദ്(ക്ലാസ്സ് 12) എന്നിവർ യഥാക്രമം രണ്ടും, മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
അവർക്കും അഭിനന്ദനങ്ങൾ!
💐🥈🥉💐
